സൈന്യത്തെ പിന്‍വലിക്കും; താലിബാന്‍ നേതാക്കളുമായി ഉടന്‍ ചര്‍ച്ച

വാഷിംഗ്ടണ്‍: അമേരിക്ക, താലിബാന്‍ സമാധാന ഉടമ്പടി ദോഹയില്‍ ഒപ്പുവച്ചതിന് പിന്നാലെ പ്രതികരണവുമായി ട്രംപ്. താലിബാന്‍ നേതാക്കളുമായി വൈകാതെ ചര്‍ച്ച നടത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. യുഎസ് – താലിബാന്‍ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്ക് നന്ദി അറിയിക്കുന്നതായും ട്രംപ് പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് 5,000 അമേരിക്കന്‍ സൈനികരെ മെയ് മാസത്തോടെ പിന്‍വലിക്കുമെന്നും ട്രംപ് വ്യക്തമാക്കി. സമാധാന കരാര്‍ പ്രകാരം 14 മാസത്തിനകം അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക സേനാ പിന്‍മാറ്റം പൂര്‍ത്തിയാക്കും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വച്ചാണ് 18 വര്‍ഷം അഫ്ഗാനിസ്ഥാനില്‍ നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യം കുറിക്കുന്ന ചരിത്രകരാറില്‍ യുഎസ് ഒപ്പിട്ടത്.

Top