ക്യാപിറ്റോള്‍ കലാപകാരികള്‍ക്കൊപ്പം ഗാനം പുറത്തിറക്കി ട്രംപ്‌

ക്യാപിറ്റോള്‍ കലാപത്തിലെ പ്രതികള്‍ക്കൊപ്പം ഗാനം പുറത്തിറക്കി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്‌. സ്‌പോട്ടിഫൈ, ആപ്പിൾ മ്യൂസിക്, യൂട്യൂബ് തുടങ്ങിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലാണ് ‘ജസ്റ്റിസ് ഫോർ ഓൾ’ എന്ന പേരില്‍ ട്രംപും ജയിലില്‍ കഴിയുന്ന പ്രതികളും ചേർന്ന് ഗാനം പുറത്തിറക്കിയിരിക്കുന്നത്. പ്രതികളുടെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ടിങ്ങിന്റെ ഭാഗമായാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകള്‍. വീഡിയോയില്‍ ട്രംപ് പ്രതിജ്ഞ ചൊല്ലുകയും തുടർന്ന് J6 പ്രിസൺ ക്വയർ എന്ന് സ്വയം വിളിക്കുന്ന തടവുകാർ ദേശീയ ഗാനം ആലപിക്കുകയും ചെയ്യുന്നുണ്ട്.

എല്ലാവരും ചേർന്ന് ‘യുഎസ്എ’ എന്ന് വിളിക്കുന്നതോടെയാണ് ഗാനം അവസാനിക്കുന്നത്. ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിലാണ് ട്രംപ് തന്റെ ഭാഗം റെക്കോർഡ് ചെയ്തത്. തടവുകാർ ജയിൽ ഹൗസിലെ ഫോണിൽ നിന്നാണ് അവരുടെ ഭാഗം പകർത്തിയത്. ആപ്പിൾ മ്യൂസിക്കിലെ “ഡിവോഷണല്‍ ആൻഡ് സ്പിരിച്വല്‍” വിഭാഗത്തിൽ ഗാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാനരചയിതാവായാണ് ട്രംപിന്റെ പേര് വീഡിയോയില്‍ നല്‍കിയിരിക്കുന്നത്. ഗാനം ഇതിനകം തന്നെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

Top