വൈറ്റ് ഹൗസിനു മുമ്പില്‍ ട്രംപും മാക്രോണും ചേര്‍ന്ന് നട്ട ഓക്ക് മരത്തിന്റെ തൈ കാണാനില്ല

Tree-white

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചേര്‍ന്ന് വൈറ്റ് ഹൗസിനു മുമ്പില്‍ നട്ട മരത്തൈ കാണാനില്ലെന്ന് റിപ്പോര്‍ട്ട്‌. ഓക്ക് മരത്തിന്റെ തൈയ്യാണ് കാണാതായിരിക്കുന്നത്.

ഒരാഴ്ച മുമ്പായിരുന്നു അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ മാക്രോണ്‍, ട്രംപിനൊപ്പം ചേര്‍ന്ന് ഓക്ക് മരത്തിന്റെ തൈ വൈറ്റ് ഹൗസിന് മുന്നില്‍ നട്ടത്. ഇരുനേതാക്കളും ചേര്‍ന്ന് മരം നടുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

Top