എലിജ കമ്മിങ്‌സ് തെമ്മാടി എന്ന പരാമര്‍ശവുമായി ട്രംപ്

വാഷിങ്ടണ്‍; എലിജ കമ്മിങ്‌സിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്. ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയുടെ ചെയര്‍മാനും ഡെമോക്രാറ്റിക് നേതാവുമായ എലിജ കമ്മിങ്‌സിനെ ട്വീറ്ററിലൂടെ തെമ്മാടി എന്ന് പരാമര്‍ശിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് കൂടിയായ ട്രംപ്.

അദ്ദേഹം പ്രതിനിധീകരിക്കുന്ന ബോള്‍ട്ടിമോര്‍ ജില്ല അമേരിക്കയിലെ ഏറ്റവും മോശം സ്ഥലമാണെന്നും അപകടം നിറഞ്ഞതാണെന്നും പറഞ്ഞ ട്രംപ് ബോള്‍ട്ടിമോറിന് വേണ്ടി അനുവദിക്കുന്ന പണം എങ്ങോട്ട് പോകുന്നു എന്ന് അന്വേഷിക്കണമെന്നും പറഞ്ഞു.

അമേരിക്കയില്‍ ഏറ്റവും അധികം കറുത്തവര്‍ഗക്കാര്‍ താമസിക്കുന്ന പ്രദേശമാണ് ബോള്‍ട്ടിമോര്‍. ട്രംപിന്റേത് വംശീയ വിദ്വേഷ പരാമര്‍ശമാണെന്നാണ് സംഭവത്തോട് ഡെമോക്രാറ്റിക് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പ്രതികരിച്ചിരിക്കുന്നത്.

Top