ഈ ട്രംപിന് എന്താ ഇവിടെ കാര്യം? ഡൊണാൾഡ് ട്രംപ് ഗ്യാസ് സ്റ്റേഷനിൽ !!!

വശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും ഒക്കെ ഇടപെടുന്നതിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആൾ പ്രസിഡന്റ് ഒക്കെ ആണ്. പക്ഷേ, ഇതിയാൻ എന്തിനാണ് ഇവിടെ വന്നത് എന്നാണ് യു.എസിലെ ഒരു ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരുടെ മനസ്സിലെ ചോദ്യം. ആഭ്യന്തര കാര്യങ്ങളിലും രാജ്യാന്തര പ്രശ്നങ്ങളിലും ഇടപെടുന്നത് പോരാഞ്ഞാണോ ഇവിടെ വന്നത് എന്നായി പലരുടെയും സംശയം.

എന്നാൽ ട്രംപിനെ ഇന്നേ വരെ കണ്ടിട്ടില്ലാത്ത കോലത്തിലാണ്, ജീവനക്കാർ അന്ന് കണ്ടത്. ജീൻസും ചെക്ക് ഷർട്ടും ഒക്കെ ഇട്ടു, ചെറുപ്പക്കാരനെ പോലെയാണ് ട്രംപ് പ്രത്യക്ഷപെട്ടത്. എന്നാൽ ഈ പറഞ്ഞു വരുന്ന ആൾ യഥാർത്ഥ പ്രസിഡന്റ് ഡൊണാൾഡ് ട്രംപല്ല. ആള് അപരനാണ്. ഡൊണാൾഡ് ട്രംപിന്റെ അപരൻ! കണ്ടാൽ ട്രംപ് അല്ലെന്നു ഒരാളും പറയില്ല. അത്ര രൂപ സാധൃശ്യമാണ് ഈ മനുഷ്യന് ട്രംപുമായി ഉള്ളത്.

യു. എസ് നേവിയുടെ ക്യാപ് ഒക്കെ ധരിച്ച ഒരു ചുള്ളൻ ട്രംപ് എന്ന് തന്നെ പറയേണ്ടി വരും. ട്രംപിന്റെ ശരീര ഘടനയും ഉയരവും നിറവും ഒക്കെ തോന്നിക്കുന്ന ഈ മനുഷ്യൻ. ഒരു ഗ്യാസ് സ്റ്റേഷനിൽ നിൽക്കുന്ന വീഡിയോ പുറത്തായതോടെ ഈ അപരനെ തേടിയുള്ള അലച്ചിലിലാണ് പലരും.

ആറു സെക്കൻഡ് ദൈർഖ്യമുള്ള ഒരു വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ട്രംപുമായി സാദൃശ്യം ഉണ്ടന്ന് വെറുതെ പറഞ്ഞാൽ പോരാ, വീഡിയോയിൽ കാണുന്ന മധ്യവയസ്കന്റെ മുടി വരെ ട്രംപിന്റ്‌റെ മുടി പോലെ നല്ല മഞ്ഞ കലർന്ന സ്വർണ നിറമാണ്. സമൂഹ മാധ്യമങ്ങൾ ആകെ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

Top