ട്രംപ് കൊവിഡ് മുക്തനെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

മേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊവിഡ് മുക്തനായി എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. തുടര്‍ച്ചയായ റാപിഡ് ടെസ്റ്റിലെ ഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍ അറിയിച്ചു. ട്രംപിന് കോവിഡ് സ്ഥിരീകരിച്ച് പത്താം ദിവസമാണ് അദ്ദേഹം കോവിഡ് മുക്തനായെന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നത്.

ഒക്ടോബര്‍ രണ്ടിനാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് മൂന്ന് ദിവസം മിലിറ്ററി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ട്രംപ് നാലാം ദിവസം വൈറ്റ് ഹൗസില്‍ തിരികെയെത്തിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കാമ്പെയിന്‍ റാലിക്കായി ഫ്ളോറിഡയിലാണ് 74 കാരനായ ട്രംപ് ഇപ്പോള്‍.

Top