മോദി ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്ന നേതാവ്; അഭിനന്ദനം അറിയിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ഭരണത്തുടര്‍ച്ച നേടി വീണ്ടും അധികാരത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹം മഹാനായ മനുഷ്യനാണെന്നും ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്ന നേതാവാണ് മോദിയെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ടെലിഫോണ്‍ വഴിയാണ് ട്രംപ് മോദിക്ക് ആശംകള്‍ അറിയിച്ചത്. ‘ഞാനിപ്പോള്‍ പ്രധാനമന്ത്രി മോദിയെ വിളിച്ച് എന്റെ ബഹുമാനവും ആശംസകളും അറിയിച്ചു. എന്റെയും എന്റെ രാജ്യത്തിന്റെയും മറ്റെല്ലാവരുടെയും ഭാഗത്ത് നിന്നുമുളള ആശംസകളാണ് ഞാന്‍ അദ്ദേഹത്തെ അറിയിച്ചത്. ഗംഭീര വിജയമാണ് അദ്ദേഹം നേടിയത്. അദ്ദേഹം എന്റെ സുഹൃത്താണ്. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുളളത്.’ ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ട്രംപിനു പുറമേ മോദിയുടെ വിജയത്തില്‍ മറ്റ് ലോക നേതാക്കളും അഭിനന്ദനം അറിയിച്ചിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യനാഹു, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുചിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് യു.എ.ഇ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ത്തൂം എന്നിവര്‍ തെരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ തന്നെ മോദിയെ അഭിനന്ദിച്ചിരുന്നു.

Top