റഷ്യയുമായുള്ള ഇടപാടുകള്‍ നിര്‍ത്തി വക്കുകയാണെന്ന് ഡോണൾഡ് ട്രംപ്

വാഷിംങ്ടണ്‍ : നാവികരുള്‍പ്പെടെ യുക്രൈന്‍ കപ്പല്‍ റഷ്യ പിടിച്ചെടുത്തതിന്റെ ഭാഗമായി രാജ്യാന്തര പ്രതിഷേധം ഉയരുന്നതിനിടെ റഷ്യയുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കിയതായി അമേരിക്ക.

പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുട്ടിന്‍ തയ്യാറാകണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.

യുക്രൈന്‍ നാവികര്‍ ഇതുവരെയും തിരിച്ച് സ്വദേശത്ത് എത്തിയിട്ടില്ല. കാര്യങ്ങള്‍ ശാന്തമാവുന്നത് വരെ റഷ്യയുമായുള്ള ഇടപാടുകള്‍ നിര്‍ത്തി വക്കുകയാണെന്നും ട്രംപ് അറിയിച്ചു. അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് എത്തുന്ന റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ച്ചയാണ് അമേരിക്ക റദ്ദാക്കിയത്.

സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന കാരണത്താല്‍ യുക്രൈനിന്റെ മൂന്ന് കപ്പലുകളും, അതിലെ നാവികരെയും റഷ്യ പിടച്ചെടുക്കുകയായിരുന്നു. കപ്പലുകള്‍ വിട്ടുകൊടുക്കണമെന്ന അന്താരാഷ്ട്രാ സമൂഹത്തിന്റെ ആവശ്യം തള്ളിയിരിക്കുകയാണ് റഷ്യ.

Top