തെരഞ്ഞെടുത്തത് അബദ്ധമായിപ്പോയി ; മിറ്റ് റോംനെയെ ഇംപീച്ച് ചെയ്യണമെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: തന്റെ വിമര്‍ശകനും റിപ്പബ്ലിക് സെനറ്ററുമായ മിറ്റ് റോംനെയെ ഇംപീച്ച് ചെയ്യണമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഉത്തയിലെ ജനങ്ങള്‍ സെനറ്ററായി പോപെയെ തെരഞ്ഞെടുത്തത് വലിയ അബദ്ധമായിപ്പോയെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ഡെമോക്രാറ്റുകള്‍ക്ക് വേണ്ടി കളിക്കുന്ന അദ്ദേഹം വിഡ്ഢിയാണെന്ന് ഉറപ്പിച്ചു പറയുന്നു, റോംനെയുടെ സമയമായെന്നും ട്രംപ് വ്യക്തമാക്കി.

യുക്രെയ്ന്‍ പ്രസിഡന്റുമായുള്ള ടെലിഫോണ്‍ സംഭാഷണത്തെയും മുന്‍ വൈസ്പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ജോ ബൈഡനെതിരെ നടപടിയെടുക്കാന്‍ യുക്രെയ്‌നോടും ചൈനയോടും ട്രംപ് ആവശ്യപ്പെട്ടതിനെയും റോംനെ നേരത്തെ വിമര്‍ശിച്ചിരുന്നു.

Top