Donald Trump: Ban all Muslim travel to U.S.

ന്യൂജേഴ്‌സി: അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും മുസ്‌ലിംകളെ പൂര്‍ണമായി വിലക്കണമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.

രാജ്യത്ത് മുസ്‌ലിംകളുടെ എണ്ണം വര്‍ധിക്കുന്നത് വലിയ ഭീഷണിയും അപകടകരവുമാണ്. മനുഷ്യരെ മനസിലാക്കാനുള്ള വിവേകം നഷ്ടപ്പെട്ടവരാണിവര്‍. ജിഹാദിന്റെ പേരില്‍ ഇത്തരക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ വലിയ ആഘാതമാണ് യു.എസ് പൗരന്മാര്‍ക്ക് ഏല്‍പിക്കുന്നത്. രാജ്യം സന്ദര്‍ശിക്കുന്ന മുസ്‌ലിംകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തണം. ജനങ്ങള്‍ ജാഗരൂകരാകണമെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

യു.എസിനെ വിദ്വേഷപരമായി വിഭജിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ് ചെയ്യുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജനങ്ങളുടെ ഭയംവെച്ച് അദ്ദേഹം കളിക്കുകയാണെന്നും ഏണസ്റ്റ് കൂട്ടിച്ചേര്‍ത്തു.

ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവനക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളികള്‍ തന്നെ രംഗത്തെത്തിയുട്ടുണ്ട്.

Top