സഹായം നല്‍കുമ്പോള്‍ തിരികെ ലഭിക്കുന്നത് അപമാനം ; പലസ്തീനെതിരെ നടപടിയുമായി ട്രംപ്‌

Donald trump

വാഷ്ങ്ടണ്‍: ജറുസലേം തര്‍ക്കത്തില്‍ പലസ്തീനെതിരെ വെല്ലുവിളിയുയര്‍ത്തി അമേരിക്ക. പലസ്തീന് നല്‍കുന്ന സാമ്പത്തികസഹായം നിര്‍ത്തലാക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കി.

കോടിക്കണക്കിന് ഡോളര്‍ സഹായം നല്‍കുന്ന രാജ്യങ്ങളില്‍ നിന്ന് അമേരിക്കയ്ക്ക് തിരികെ ലഭിക്കുന്നത് അപമാനമാണെന്നും ഇത് തുടരേണ്ടതില്ലെന്നും ട്രംപ് ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.

നേരത്തെ, ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ നടപടിയില്‍ പ്രതിഷേധിച്ച് യുഎസ് മധ്യസ്ഥതയില്‍ നടന്നുവന്ന സമാധാന ചര്‍ച്ചയില്‍ നിന്ന് പലസ്തീന്‍ പിന്‍മാറിയിരുന്നു. അമേരിക്കയുമായുള്ള നയതന്ത്രബന്ധം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിക്കാന്‍ കാരണം.

Top