അമേരിക്കയുടെയും ലോകരാജ്യങ്ങളുടെയും തകര്‍ച്ചയ്ക്ക് കാരണം ചൈന;ട്രംപ്

വാഷിംഗ്ണ്‍: ചൈനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലും ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന വന്‍തകര്‍ച്ചകള്‍ക്ക് കാരണം ചൈനയാണെന്നാണ് ട്രംപിന്റെ പുതിയ ആരോപണം.

അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 2.93 ദശലക്ഷം കടന്നതിന് ശേഷമാണ് ട്രംപിന്റെ ട്വീറ്റ്. ഇതിന് മുമ്പും നിരവധി തവണ ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു.

കോവിഡ് ബാധയെ തുടര്‍ന്ന് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായ രാജ്യമാണ് അമേരിക്ക. 1.32 ലക്ഷം ആളുകളാണ് വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചത്.

നേരത്തെ കോവിഡിനെ ‘ചൈനീസ് വൈറസ്’ എന്നു വിളിച്ച ട്രംപിന്റെ നടപടി ഏറെ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.

Top