ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരായ പരാമര്‍ശം ; ട്രംപ് മാപ്പ് പറയണമെന്ന് രാജ്യങ്ങള്‍

Donald trump

വാഷിംങ്ടണ്‍: ആഫ്രിക്കന്‍ ജനതയ്‌ക്കെതിരായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ രംഗത്ത്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് അടിയന്തര യോഗം ചേര്‍ന്നു കൊണ്ടായിരുന്നു ആഫ്രിക്കന്‍ യൂണിയന്‍ മിഷന്‍ ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്.

വൃത്തികെട്ട രാജ്യക്കാര്‍ എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഫ്രിക്കന്‍ ജനതയെ പരാമര്‍ശിച്ചത്. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് അടിയന്തര യോഗം ചേര്‍ന്ന വിവിധ ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

ട്രംപ് മാപ്പുപറയണമെന്നാവശ്യപ്പെട്ട പ്രതിനിധികള്‍ സമീപകാലത്തായി അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് നേരെ അവഹേളനങ്ങളും അധിക്ഷേപങ്ങളും വര്‍ധിക്കുന്നതായി ചൂണ്ടിക്കാട്ടി.

ആഫ്രിക്കക്കാരും, ഹെയ്തികളും എല്‍സാല്‍വഡോറുകാരും ‘ഷിറ്റ്‌ഹോള്‍ കണ്ട്രീസി’ല്‍ നിന്നുള്ളവരാണെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ”നമ്മള്‍ എന്തിനാണ് ആഫ്രിക്ക, ഹെയ്തി, എല്‍സാല്‍വഡോര്‍ തുടങ്ങിയ ഷിറ്റ്‌ഹോള്‍ഡ് കണ്‍ട്രികളില്‍നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കുന്നത്. നോര്‍വേ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെയല്ലേ നമ്മള്‍ സ്വീകരിക്കേണ്ടത് തുടങ്ങിയ ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഇതിനോടകം വിവാദമായി മാറിയിരിക്കുകയാണ്.

Top