ഡൊണാൾഡ് ട്രംപിന്റെ മുഖം മൂടി ധരിച്ച്‌ മോഷണം ; ഇറ്റാലിയൻ സഹോദരന്മാർ അറസ്റ്റിൽ

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖംമൂടി ധരിച്ച്‌ ക്യാഷ്‌ മെഷീനുകൾ മോഷ്ടിച്ച ഇറ്റാലിയൻ സഹോദരന്മാർ പൊലീസ്‌ പിടിയിൽ.

വടക്കൻ ഇറ്റലിയിലെ ട്യൂറിനടുത്തുള്ള ക്യാഷ്‌ മെഷീനുകളും ഇവർ ലക്ഷ്യം വെച്ചിരുന്നതായി പൊലീസ്‌ പറഞ്ഞു.

സുരക്ഷാക്യാമറകൾ മോഷ്ടാക്കൾ മറച്ചുവെച്ചതിന് ശേഷം ബാങ്കിനുള്ളിൽ സ്ഫോടനം നടത്തുകയായിരുന്നു. ഇത്തരത്തിൽ ഇവർ നിരവധി മെഷീനുകളാണ് മോഷ്ടിച്ചത്.

സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരത്തിലുള്ള മോഷണത്തിന് മോഷ്ടാക്കള്‍ തയ്യാറെടുത്തത്. സിനിമകളിൽ കാണുന്നതുപോലെ തന്നെ കാറിന്റെ നിറവും ഇവർ മാറ്റിയിരുന്നതായി പൊലീസ് പറഞ്ഞു.

രേഷ്മ പി.എം

Top