വ്യാജ വെബ്സൈറ്റുകളെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍ഡിഎഐ

മുംബൈ: വ്യാജ വെബ്സൈറ്റുകളുടെ ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഐആര്‍ഡിഎഐയുടെ വ്യാജ വെബ്സൈറ്റ് വഴി ആരും ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങരുതെന്നാണ് മുന്നറയിപ്പ് നല്‍കിയികിയിരിക്കുന്നത്.

ഐആര്‍ഡിഎഐതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളൊന്നും വിതരണം ചെയ്യുന്നില്ലെന്നും അറിയിപ്പില്‍ പറയുന്നു.www.irdaionline.org എന്ന വ്യാജ വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. www.irdaonline.org, www.irdai.gov.in എന്നിങ്ങനെ രണ്ട് വെബ്സൈറ്റുകളാണ് ഔദ്യോഗികമായി ഐആര്‍ഡിഎഐയ്ക്കുള്ളത്. ഐ-എന്ന ഇംഗ്ലീഷ് അക്ഷരം അധികം ചേര്‍ത്താണ് വ്യാജ വെബ്സൈറ്റ് നിര്‍മിച്ചിരിക്കുന്നത്.

Top