ഡൊമിനാര്‍ ശ്രേണിയിലും വില വര്‍ധിപ്പിച്ച് ബജാജ്

ള്‍സര്‍ ശ്രേണിയുടെ വില വര്‍ധനവിന് പിന്നാലെ ഡൊമിനാര്‍ ശ്രേണിയിലെയും വില വര്‍ധിപ്പിച്ച് ബജാജ്. ഡൊമിനാര്‍ 400, ബജാജ് ഡൊമിനാര്‍ 250 എന്നിവയുടെ വിലയിലാണ് കമ്പനി വര്‍ധനവ് വരുത്തിയിരിക്കുന്നത്. ഡൊമിനാര്‍ 400-യുടെ വിലയില്‍ 1,997 രൂപ വര്‍ധിച്ചു. ഡൊമിനാര്‍ 250-യുടെ വിലയില്‍ 2,003 രൂപയുടെ വര്‍ധനവും ഉണ്ടായിട്ടുണ്ട്.

വില വര്‍ധനവ് സംഭവിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും മോഡലുകളില്‍ കൊണ്ടുവന്നിട്ടില്ല. അസംസ്‌കൃത വസ്തുക്കളുടെയും, ആവശ്യ സാധനങ്ങളുടെയും വില വര്‍ധിച്ചതാണ് ബൈക്കുകളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമായതെന്നും കമ്പനി അറിയിച്ചു. ടൂറിംഗ് അധിഷ്ഠിത മോഡലായ 400 ഡൊമിനാറിന് ബിഎസ്-6 നിലവാരത്തിലുള്ള 373 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 39.4 bhp പവറും 35 Nm ടോര്‍ക്കും നല്‍കുന്നുണ്ട്. .

സ്ലിപ്പര്‍ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്യുവല്‍ ടാങ്കില്‍ ഒരു ചെറിയ എല്‍സിഡി യൂണിറ്റ് എന്നിവ ഉള്‍ക്കൊള്ളുന്നു. ഡൊമിനാര്‍ 400 ന്റെ ബ്രേക്കിംഗിനായി മുന്നില്‍ 320mm ഡിസ്‌കും പിന്നില്‍ 230mm ഡിസ്‌കുമാണ് ബജാജ് വാഗ്ദാനം ചെയ്യുന്നത്. സുരക്ഷക്കായി ഡ്യുവല്‍-ചാനല്‍ എബിഎസും മോട്ടോര്‍സൈക്കിളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

Top