കോവിഡ് വ്യാപനം; എറണാകുളത്ത് ഡോമിസിലിയറി കെയര്‍ സെന്ററുകള്‍ സ്ഥാപിക്കും

കൊച്ചി: കേരളത്തില്‍ ഏറ്റവും കോവിഡ് കൂടിയ ജില്ലയായ എറണാകുളത്ത് കൂടുതല്‍ ഡോമിസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കാനുള്ള നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍. കൂടാതെ 15000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള രണ്ട് ടെന്റുകള്‍ സ്ഥാപിച്ച് 1000 കിടക്കകള്‍ തയ്യാറാക്കാനും നടപടികള്‍ ആരംഭിച്ചു. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് കുറഞ്ഞത് ഒരു ഡോമിസിലിയറി കെയര്‍ സെന്ററോ എഫ്എല്‍ടിസിയോ മൂന്ന് ദിവസത്തിനകം ആരംഭിക്കണമെന്നാണ് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് എറണാകുളം ജില്ലയിലാണ്. രോഗികളുടെ വര്‍ധനവ് കൂടുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ബെഡുകള്‍ കൂടുതലായി സജ്ജീകരിക്കുകയാണ്. ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ റിഫൈനറി സ്‌കൂളില്‍ തയാറാക്കുന്ന 500 ഓക്‌സിജന്‍ ബഡുകള്‍ക്കു പുറമേ 1000 ഓക്‌സിജന്‍ ബെഡുകള്‍ കൂടി തയാറാക്കും.

15000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള രണ്ട് ടെന്റുകള്‍ സ്ഥാപിച്ചാണ് 1000 കിടക്കകള്‍ തയ്യാറാക്കുക. ഇത്കൂടാതെ അഡ്‌ലക്‌സില്‍ 500 ബെഡുകളും ക്രമീകരിക്കുന്നുണ്ട്. ഇവിടങ്ങളിലേക്കായി രണ്ടായിരം നഴ്‌സുമാരെയും ഇരുന്നൂറ് ഡോക്ടര്‍മാരെയും നിയമിക്കുന്നതിനുള്ള നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും.

Top