ആഭ്യന്തര ഓഹരി സൂചികകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം

മുംബൈ: ആഭ്യന്തര ഓഹരി സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തോടെ ക്ലോസ് ചെയ്തു. എംപിസി മീറ്റിംഗ് തീരുമാനം പുറത്തുവിടാനിരിക്കെ, ഉയര്‍ന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍ ഓഹരി വിപണിയില്‍ ഇടപെടുന്നത്. സെന്‍സെക്‌സ് 1.14 ശതമാനം ഉയര്‍ന്നു. 657.39 പോയിന്റ് നേട്ടത്തോടെ 58,465.97 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി ഇന്ന് 197 പോയിന്റ് ഉയര്‍ന്നു. 17,463.80 പോയിന്റ് ക്ലോസ് ചെയ്ത ദേശീയ ഓഹരി സൂചിക ഇന്നത്തെ നേട്ടം 1.14 ശതമാനമാണ്. 1711 ഓഹരികള്‍ മൂല്യവര്‍ധന നേടിയപ്പോള്‍ 1539 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 105 ഓഹരികളുടെ മൂല്യത്തില്‍ മാറ്റമുണ്ടായില്ല.

കോള്‍ ഇന്ത്യ, മാരുതി സുസുക്കി, ഹിന്‍ഡാല്‍കോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ എന്നിവരാണ് ഇന്ന് നിഫ്റ്റിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ബിപിസിഎല്‍, ഐടിസി, എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഓഹരികള്‍ക്ക് ഇന്ന് മൂല്യത്തില്‍ ഇടിവ് നേരിടേണ്ടതായി വന്നു.

പൊതുമേഖലാ ബാങ്കുകള്‍, പോയി നാന്‍ ഗ്യാസ് സെക്ടര്‍ എന്നിവ ഒഴികെ മറ്റെല്ലാ സെക്ടറല്‍ ഓഹരികളും ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്സി മിഡ് ക്യാപ് ഓഹരികള്‍ 0.6% മുന്നേറി. സ്‌മോള്‍ ക്യാപ് ഓഹരികള്‍ 1.2 ശതമാനവും നേട്ടമുണ്ടാക്കി.

Top