കേരള സാധ്യതാ ടീം പ്രഖ്യാപിച്ചു; റോബിന്‍ ഉത്തപ്പയും സഞ്ജു സാംസണും ടീമില്‍

ടുത്ത ആഭ്യന്തര ക്രിക്കറ്റ് സീസണിലേക്കുള്ള കേരളത്തിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍, ബേസില്‍ തമ്ബി, ജപജ് സക്‌സേന, സന്ദീപ് വാര്യര്‍, സച്ചിന്‍ ബേബി തുടങ്ങിയവര്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഈ മാസം 19 മുതല്‍ കൃഷ്ണഗിരിയിലാണ് ടീമിന്റെ ക്യാമ്പ് നടക്കുക. നിലവില്‍ സാധ്യതാ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ ടീം അംഗങ്ങളും പരിശീലന ക്യാമ്പില്‍ പങ്കെടുക്കും. ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുക്കും വരും സീസണിലേക്കുള്ള കേരളത്തിന്റെ അന്തിമ ടീമിനെ തിരഞ്ഞെടുക്കുക. മുന്‍ കേരളാ ക്രിക്കറ്റര്‍ സോണി ചെറുവത്തൂര്‍ ആണ് ടീമിന്റെ ഇത്തവണത്തെ സഹപരിശീലകന്‍.

സാധ്യതാ ടീം ഇങ്ങനെ -റോബിന്‍ ഉത്തപ്പ, ബേസില്‍ തമ്പി, ജലജ് സക്‌സേന, സന്ദീപ് വാര്യര്‍, സഞ്ജു സാംസണ്‍, നിധീഷ് എം ഡി, രോഹന്‍ പ്രേം, കെ എം ആസിഫ്, സച്ചിന്‍ ബേബി, അഭിഷേക് മോഹന്‍, സല്‍മാന്‍ നിസാര്‍, മിഥുന്‍ എസ്, മൊഹമ്മദ് അസറുദ്ദീന്‍, വിനൂപ് മനോഹരന്‍, വിഷ്ണു വിനോദ്, റോഹന്‍ കുന്നുമ്മേല്‍, രാഹുല്‍ പി, വത്സല്‍ ഗോവിന്ദ്, സിജോമോന്‍ ജോസഫ്, ആനന്ദ് ജോസഫ്, മോനിഷ് കെ, അക്ഷയ് കെ സി, അക്ഷയ് ചന്ദ്രന്‍, ഫനൂസ് എഫ്.

Top