ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ ഈ മാസം 25 മുതല്‍ ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ ഈ മാസം 25 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഉറപ്പാക്കിയശേഷമായിരിക്കും പ്രവര്‍ത്തനം.
സര്‍വ്വീസ് ആരംഭിക്കുന്നതിനായി എല്ലാ വിമാനത്താവളങ്ങളും സജ്ജമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

യാത്രക്കാരെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ വ്യോമഗതാഗത മന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് അവസാനത്തോടെയാണ് ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ നിര്‍ത്തി വച്ചത്.

Top