മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് തിരിച്ചടി. രണ്ടാഴ്ചത്തെ താഴ്ന്ന നിലവാരമായ 68.93ല്‍ രൂപ എത്തി. ചൊവ്വാഴ്ച മാത്രം അഞ്ച് പൈസയുടെ ഇടിവുണ്ടായി. വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍നിന്നു പണം പിന്‍വലിക്കുന്ന പശ്ചാത്തലത്തിലാണു രൂപയുടെ ഇടിവ് തുടരുന്നത്.
അടുത്ത ഒരു വര്‍ഷത്തേക്ക് രൂപയ്ക്ക് മൂല്യത്തകര്‍ച്ച തന്നെയായിരിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലായിട്ടും രൂപ കഴിഞ്ഞയാഴ്ച റെക്കോര്‍ഡ് താഴ്ചയിലെത്തിയിരുന്നു. ഇക്കൊല്ലം ഇതേവരെ രൂപയ്ക്ക് ഏഴു ശതമാനത്തിലേറെയാണ് മൂല്യമിടിഞ്ഞത്. ഉയരുന്ന എണ്ണവില കാരണം രാജ്യം കറന്റ് അക്കൗണ്ട് കമ്മിയുടെ ഭീഷണിയിലുമാണ്.
ക്രൂഡ് ഓയില്‍ വില കയറുന്നത് ഇന്ത്യയുടെ വിദേശ ഇടപാടുകളിലെ തീരുവ വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയാണ് ഇടിവിന് പ്രധാന കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നത്. സെപ്റ്റംബര്‍ ആകുമ്പോഴേക്കും രൂപയുടെ വിനിമയ നിരക്കു മൂന്നു ശതമാനം താഴുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.