ഡോളര്‍ കടത്ത്; പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം സെക്രട്ടറിയേറ്റിലേക്ക് നീങ്ങുന്നു. പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ. ഹക്കീമിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി.

ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം. കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ് സരിത്തും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രോട്ടോക്കോള്‍ ഓഫീസറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്.

Top