നെടുമ്പാശേരിയില്‍ 16 ലക്ഷം രൂപയുടെ ഡോളര്‍ പിടികൂടി; തിരുവനന്തപുരം സ്വദേശി പിടിയില്‍

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 16 ലക്ഷം രൂപ മൂല്യമുള്ള ഡോളര്‍ പിടികൂടി. സംഭവത്തില്‍ ദുബായിലേക്ക് ഡോളര്‍ കടത്താന്‍ ശ്രമിച്ച തിരുവനന്തപുരം സ്വദേശി പിടിയിലായി.

ഡോളര്‍, ചെക്കിന്‍ ബാഗേജില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് ദുബായിലേക്ക് കടത്താന്‍ ശ്രമിക്കുമ്പോഴാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇയാളെ പിടികൂടിയത്.

Top