ഡോളര്‍ കടത്ത് കേസില്‍ ഉറവിടം തേടി ഇഡി; റെയ്ഡില്‍ നിര്‍ണ്ണായക തെളിവ്

ബംഗ്ലൂരു: ഡോളര്‍ കടത്ത് കേസില്‍ സാമ്പത്തിക ഉറവിടം തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് മേധാവി ഖാലിദ് കടത്തിയ 1.9 ലക്ഷം ഡോളറിനെപ്പറ്റിയാണ് അന്വേഷണം നടത്തുക.

ബംഗളൂരുവിലെ വിദേശ വ്യവസായി ലഫീര്‍ മുഹമ്മദിന്റെ സ്ഥാപനത്തിലെ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നും ഇ ഡി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഇ ഡി കസ്റ്റംസില്‍ നിന്ന് തേടിയിട്ടുണ്ട്. ഡോളര്‍ കടത്ത് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നാണ് ഇ ഡിയുടെ നിഗമനം. സംശയാടിസ്ഥാനത്തില്‍ ചിലരെ ചോദ്യം ചെയ്യും.

 

Top