ഡോളറിനെതിരെ രൂപയ്ക്ക് റെക്കോര്‍ഡ് നേട്ടം ; രൂപയുടെ മൂല്യം 70.33 ആയി

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് റെക്കോര്‍ഡ് നേട്ടം. ഒരു ഡോളറിന് 1.12 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 70 രൂപ 44 പൈസയിലായിരുന്നു വ്യാപാരം ഇന്നലെ അവസാനിപ്പിച്ചത്.

അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ദിവസത്തില്‍ രൂപ ഇത്രയും വലിയ നേട്ടമുണ്ടാക്കിയത്. ഇന്ന് ഡോളറിന് 70.33 രൂപ ആയി വീണ്ടു മെച്ചപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 14 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതോടെയാണ് ഡോളറിന് ക്ഷീണംതട്ടിയത്.

Top