ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉണര്‍വ്വ്

rupee trades

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. നിലവില്‍ രൂപയുടെ മൂല്യം 53 പൈസ മുന്നേറി 71.84 എന്ന നിലയിലാണിപ്പോള്‍. രാവിലെ വ്യാപാരം ആരംഭിച്ചതോടെ ചില വിദേശ കറന്‍സികള്‍ക്കെതിരെ ഡോളറിന് ക്ഷീണമുണ്ടായതാണ് രൂപയുടെ മൂല്യത്തില്‍ പുരോഗതിയുണ്ടാവാന്‍ കാരണം.

കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ഡോളറിനെതിരെ രൂപ കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. ഈ വര്‍ഷം ഇതുവരെ ഡോളറിനെതിരെ 14 ശതമാനം ഇടിവാണ് രൂപ രേഖപ്പെടുത്തിയത്. ഇപ്പോഴും ഡോളറിനെതിരെ ഏറ്റവും മോശം പ്രകടനം നടത്തുന്ന ഏഷ്യന്‍ കറന്‍സിയെന്ന നാണക്കേടില്‍ നിന്ന് രൂപയ്ക്ക് കരകയറാനായിട്ടില്ല.

Top