വീണ്ടും കൂപ്പുകുത്തി രൂപയുടെ മൂല്യം ; ഡോളറിനെതിരെ 70 കടന്നു

മുംബൈ : ഡോളറിനെതിരെ വന്‍ മൂല്യത്തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ. വിനിമയ വിപണിയില്‍ വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 70.30 എന്ന താഴ്ന്ന നിലയിലേക്ക് വരെ ഇടിഞ്ഞു.

ഇന്ന് ഡോളറിനെതിരെ 70.01 എന്ന താഴ്ന്ന നിലയില്‍ വ്യാപാരത്തിലേക്ക് കടന്ന രൂപ 69.92 ലേക്ക് ഉയര്‍ന്നെങ്കിലും പിന്നീട് 70.30 ത്തിലേക്ക് ഇടിയുകയായിരുന്നു.

Top