ഡോളര്‍ സമാഹരിക്കുന്നതിനായി എന്‍ ആര്‍ ഇക്കാര്‍ക്കായി നിക്ഷേപ പദ്ധതി

ന്യൂഡല്‍ഹി: ഡോളര്‍ സമാഹരിക്കുന്നതിനായി എന്‍ആര്‍ഐക്കാര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക നിക്ഷേപ പദ്ധതി അവതരിപ്പിക്കുന്നു.

ഫോറിന്‍ കറന്‍സി സമാഹരിക്കുന്നതിനാണ് പദ്ധതിയെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗിനെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 73.40 ല്‍ എത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

അതേസമയം, യുഎഇ ദിര്‍ഹത്തിന്റെ മൂല്യം 20 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ക്രൂഡ് വില വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ആഗോളവിപണിയില്‍ 85 ഡോളറിനരികെയാണ് ക്രൂഡ് വില.

Top