ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

മുംബൈ: ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറിനു 12 പൈസ കയറി 68.74 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് ഡോളര്‍ പിന്‍വലിക്കുന്നതാണ് രൂപയുടെ മൂല്യം ഇടിച്ചത്.

ആഗോള വ്യാപാരമേഖലയിലെ അസ്വസ്ഥതകളും എണ്ണവില ഉയരുന്നതും മൂലം രൂപയുടെ മൂല്യം കുറയാന്‍ സാധ്യതയുണ്ട്. അടുത്ത ഒരു വര്‍ഷത്തേക്ക് രൂപയ്ക്ക് മൂല്യത്തകര്‍ച്ച തന്നെയായിരിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലായിട്ടും രൂപ കഴിഞ്ഞയാഴ്ച റെക്കോര്‍ഡ് താഴ്ചയിലെത്തിയിരുന്നു. ഇക്കൊല്ലം ഇതേവരെ രൂപയ്ക്ക് ഏഴുശതമാനത്തിലേറെയാണ് മൂല്യമിടിഞ്ഞത്. ഉയരുന്ന എണ്ണവില കാരണം രാജ്യം കറന്റ് അക്കൗണ്ട് കമ്മിയുടെ ഭീഷണിയിലുമാണ്.

Top