ഡോൾബി 4 കെ അറ്റ്മോസായി ‘സ്ഫടികം’ ; ഫൈനൽ മിക്സ് പൂർത്തിയായെന്ന് ഭദ്രൻ

ലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് ‘സ്ഫടികം’. ഡോൾബി 4 കെ അറ്റ്മോസ് ഫൈനൽ മിക്സിങ്ങ് പൂർത്തിയാക്കി പുതിയ രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്താൻ പോകുകയാണ് ചിത്രം. സംവിധായകൻ ഭദ്രൻ തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.

“ആടുതോമയ്ക്ക് സർവ്വമാന ‘പത്രാസോടെ’ dolby 4k atmos final mix പൂർത്തിയായിരിക്കുന്നു. ആടുതോമയെ സ്നേഹിച്ച നിങ്ങൾ ഓരോരുത്തരുമാണ് കണ്ടെത്തേണ്ടത് , ഇതിലെ ഓരോ “wow factors !! “, എന്നാണ് ഫൈനൽ മിക്സ് പൂർത്തിയാക്കിയ വിവരം അറിയിച്ച് കൊണ്ട് ഭദ്രൻ കുറിച്ചത്.

റീമാസ്റ്ററിങ് പതിപ്പിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. സ്ഫടികത്തിന്‍റെ 24ാം വാർഷിക വേളയിലായിരുന്നു സംവിധായകൻ ഭദ്രൻ ചിത്രം പുതിയ സാങ്കേതിക മികവിൽ എത്തുന്നുവെന്ന് അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്.

Top