കൊറോണ; എല്ലാ പ്രാദേശിക കായിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് ക്യൂഎഫ്എ

ദോഹ: കൊറോണ വൈറസ് ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എല്ലാ പ്രാദേശിക കായിക പ്രവര്‍ത്തനങ്ങളും താല്ക്കാലികമായി നിര്‍ത്തിവെച്ചു.

ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 14 വരെ നടക്കേണ്ട കായിക മത്സരങ്ങളെല്ലാമാണ് നീട്ടിവെച്ചത്. കായിക രംഗത്തെ സാങ്കേതിക, ഭരണ നിര്‍വ്വഹണ രംഗത്തുള്ളവരുടെയും കായിക താരങ്ങളുടെയും ആരാധകരുടെയും സുരക്ഷിതത്വം പരിഗണിച്ചാണ് തീരുമാനം.

കൊറോണ വ്യാപനം തടയാന്‍ രാജ്യം സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് നിശ്ചിത കാലയളവിലേക്ക് ക്യു.എന്‍.ബി സ്റ്റാര്‍സ് ലീഗ് മത്സരങ്ങള്‍ ഔദ്യോഗികമായി മാറ്റിവെക്കാന്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നേരത്തേ തീരുമാനിച്ചിരുന്നു.

Top