ദോഹ-തിരുവനന്തപുരം സര്‍വ്വീസ് നിര്‍ത്തലാക്കി ഇന്റിഗോ

ദോഹ: ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇന്റിഗോ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നു. മേയ് ഒന്നു മുതല്‍ സര്‍വീസ് ഉണ്ടാകില്ലെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. മേയ് ഒന്നു മുതല്‍ ആഗസ്റ്റ് വരെ മൂന്ന് മാസത്തേയ്ക്ക് താല്‍ക്കാലികമായാണ് സര്‍വീസ് അവസാനിപ്പിക്കുന്നതെന്നാണ് കമ്പനി പറഞ്ഞത്.

സാമ്പത്തിക പ്രതിസന്ധിയെ തുര്‍ന്ന് അടച്ചു പൂട്ടിയ ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ക്ക് പിന്നാലെ ഇന്റിഗോയും സര്‍വീസ് നിര്‍ത്തുന്നത് പ്രവാസികളെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകാണ്.

പ്രവാസികള്‍ താരതമ്യേനെ ടിക്കറ്റ് നിരക്ക് കുറവായതിനാല്‍ ഇന്റിഗോ വിമാനങ്ങളെയാണ് കൂടുതലും ആശ്രയിക്കുന്നത്. നിലവില്‍ ദോഹയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുണ്ട്.

ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മറ്റ് റൂട്ടുകളിലേക്ക് ടിക്കറ്റ് മാറ്റുകയോ അല്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെ വാങ്ങുകയോ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.

Top