ദോഹയില്‍ നിന്നെത്തിയ പീഡനകേസ് പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് പിടികൂടി

തിരുവനന്തപുരം: തൃശ്ശൂരില്‍ പൊലീസ് പീഡനകേസ് രജിസ്റ്റര്‍ ചെയ്ത പീഡനകേസ് പ്രതി വിമാനത്തില്‍ പിടിയില്‍. ഇന്ന് രാവിലെ ദോഹയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ വിമാനത്തില്‍ വന്ന പ്രതിയെയാണ് പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയുമായ പ്രജീഷാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നടപടി ക്രമം പൂര്‍ത്തിയാക്കി പ്രതിയെ പൊലീസിന് കൈമാറും.

Top