ഉള്ളി ക്ഷാമത്തിൽ വലഞ്ഞ് ദോഹ

ദോഹ : ഉള്ളി കയറ്റുമതിയിൽ ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ദോഹയിലെ വിപണിയിൽ ചെറിയ ഉള്ളിയുടെ ക്ഷാമം രൂക്ഷം. തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ നിന്നാണ് ഖത്തറിലേക്ക് ചെറിയ ഉള്ളി എത്തിയിരുന്നത്.

പ്രതിദിനം 1,500 കിലോയിലധികം ചെറിയ ഉള്ളിയുടെ ആവശ്യമുണ്ടെങ്കിലും പകുതി പോലും വിപണിയിലെത്തിക്കാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം. ചെറിയ അളവിൽ വല്ലപ്പോഴും മാത്രമാണ് സൂപ്പർമാർക്കറ്റുകളിൽ ശ്രീലങ്കൻ ഉള്ളിയും പ്രത്യക്ഷപ്പെടുന്നത്.

Top