ഖത്തര്‍ രാജകുടുംബത്തില്‍ വനിതാ ട്രെയിനറായാല്‍ മാസ ശമ്പളം 10 ലക്ഷം

ദോഹ:ഖത്തറിലെ  ഒരു രാജകുടുംബത്തിന്റെ പാലസില്‍ ആരോഗ്യ സംരക്ഷണത്തിന് വനിതാ പേഴ്സണല്‍ ട്രെയിനറെ ആവശ്യമുണ്ട്. ആഴ്ചയില്‍ അഞ്ചു ദിവസം ജോലി. 50,000ത്തിലേറെ റിയാലാണ് മാസ ശമ്പളം. അഥവാ 10 ലക്ഷം രൂപ. അതോടൊപ്പം പാലസില്‍ സൗജന്യ താമസ-ഭക്ഷണ സൗകര്യങ്ങളും വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോയിവരാനുള്ള ടിക്കറ്റും നല്‍കും.

പ്രമുഖ ബ്രിട്ടീഷ് റിക്രൂട്ട്മെന്റ് കമ്പനിയായ പോളോ ആന്റ് ട്വീഡ് ആണ് യോഗ്യരായ വനിതാ ഇന്‍സ്ട്രക്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രമുഖ ഖത്തര്‍ കുടുംബാംഗങ്ങള്‍ക്കും അവരുടെ അതിഥികള്‍ക്കും ആവശ്യമായ പേഴ്സണല്‍ ട്രെയിനിംഗ് നല്‍കുകയെന്നതാണ് ഇന്‍സ്ട്രക്ടറുടെ ഉത്തരവാദിത്തം. ഒരു പാട് യാത്ര ചെയ്യുന്ന കുടുംബമായതിനാല്‍ യാത്രയില്‍ അവരെ അനുഗമിക്കേണ്ടിവരും. ഖത്തറിലെ രാജകുടുംബത്തിന്റെ കൊട്ടാരത്തില്‍ അത്യാധുനിക ഉപകരണങ്ങളടങ്ങിയ ജിംനേഷ്യവും സ്വിമ്മിംഗ് പൂളും മികച്ച ചികിത്സ സംവിധാനവും ഉണ്ടെന്ന് പരസ്യത്തില്‍ പറയുന്നു

 

Top