മരുഭൂമിയിലെ മണല്‍പ്പുറ്റ്; മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍ ഇടം നേടി ദോഹയിലെ ദേശീയ മ്യൂസിയവും

ദോഹ; മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍ ഇടം നേടി ദോഹയിലെ ദേശീയ മ്യൂസിയവും. ഈ വര്‍ഷം സിഎന്‍എന്‍ പ്രസിദ്ധീകരിച്ച പട്ടികയിലാണ് മരുഭൂമിയിലെ മണല്‍പ്പുറ്റ് (ഡെസേര്‍ട്ട് റോസ്) മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ദേശീയ മ്യൂസിയം ഇടം നേടിയത്. പ്രശസ്ത ആര്‍ക്കിടെക്റ്റായ ഴാന്‍ ന്യൂസെലാണ് മ്യൂസിയം നിര്‍മ്മിച്ചത്.

ന്യൂയോര്‍ക്കിലെ 30 ഹഡ്‌സന്‍ ഹാര്‍ഡ്‌സ്, നോര്‍വെയിലെ കടലിനടിയിലെ കെട്ടിടമായ ‘അണ്ടര്‍, ലിഡെന്‍സ്‌നസ്’, ജൊഹന്നാസ്ബര്‍ഗിലെ ദ് ലിയണാര്‍ഡോ, ബെയ്ജിങ്ങിലെ ഡാക്‌സിങ് രാജ്യാന്തര വിമാനത്താവളം, ജര്‍മനിയിലെ വെയ്മര്‍ ബോഹോസ് മ്യൂസിയം, ചൈനയിലെ വുക്‌സി തെയ്ഹു ഷോ തിയറ്റര്‍, സ്റ്റോക്‌ഹോമിലെ നോറ ടോര്‍നെന്‍, ബെര്‍ലിനിലെ ഉംബോള്‍ട്ട് ഫോറം, ബെയ്ജിങ്ങിലെ ലീസ സോഹോ എന്നിവയാണു സിഎന്‍എന്‍ പട്ടികയില്‍ ഇടം പിടിച്ച മറ്റ് കെട്ടിടങ്ങള്‍.

ഷെയ്ഖ് അബ്ദുല്ല ബിന്‍ ജാസിം അല്‍ താനിയുടെ പഴയ കൊട്ടാരത്തോട് അടുത്താണ് ദേശീയ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. മരുഭൂമിയ്ക്കും കടലിനുമിടയിലുള്ള ഖത്തര്‍ ജനതയുടെ ജീവിതത്തെ സൂചിപ്പിക്കുന്ന മ്യൂസിയം മാര്‍ച്ച് 28ന് തുറക്കും.

Top