ദോഹയിലെ വസന്താഘോഷ പരിപാടികള്‍ ; സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ്

doha-festival

ദോഹ: അല്‍ വഖ്‌റ സൂഖിലെ വസന്താഘോഷ പരിപാടിയിലേയ്‌ക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ്. ആഘോഷങ്ങളുടെ ഭാഗമായുള്ള ഗെയിമുകളിലും സവാരികളിലും പങ്കെടുക്കുന്നതിനായി കുട്ടികളും കുടുംബങ്ങളും ഉള്‍പ്പെടെ നിരവധിപേരാണ് എത്തുന്നത്.

പരമ്പരാഗത ഖത്തറി സൂഖിലെ രണ്ടാമത് വസന്താഘോഷത്തില്‍ സര്‍ക്കസും, അക്രോബാറ്റിക് പ്രകടനങ്ങളുമാണ് ഇത്തവണത്തെ സവിശേഷത. പതിനഞ്ചുദിവസമാണ് പരിപാടികള്‍ നടക്കുന്നത്. ആദ്യപതിപ്പിനേക്കാള്‍ കൂടുതല്‍ ദിവസങ്ങളുണ്ടെന്ന് മാത്രമല്ല പുത്തന്‍ ഗെയിമുകളും കൂടുതല്‍ വിനോദപരിപാടികളുമുണ്ടായിരിക്കും.

Top