കാലിഫോര്‍ണിയയില്‍ പട്ടിക്കുട്ടികളെ ഉപേക്ഷിച്ച യുവതി പൊലീസ് പിടിയില്‍

arrest

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ പട്ടിക്കുട്ടികളെ ഉപേക്ഷിച്ച യുവതിയെ പൊലീസ് പിടികൂടി.

പട്ടിക്കുട്ടികളെ കവറിലാക്കി മാലിന്യം നിക്ഷേപിക്കുന്ന പെട്ടിയില്‍ രഹസ്യമായി കൊണ്ടിടുന്ന ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ സി.സി. ടി.വിയില്‍ പതിഞ്ഞതോടെയാണ് യുവതി കുടുങ്ങിയത്. മൂന്ന് ദിവസം മാത്രം പ്രായമുള്ള ഏഴ് പട്ടിക്കുട്ടികളെയാണ് യുവതി മാലിന്യത്തൊട്ടിയില്‍ ഉപേക്ഷിച്ചത്.

തുടര്‍ന്ന് പട്ടിക്കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. യുവതിയുടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് മുപ്പതിലധികം പട്ടികളെ കണ്ടെത്തുകയും ചെയ്തു. മതിയാവണ്ണം ആഹാരം കിട്ടാത്തതിനാല്‍ ഇവയില്‍ പലതും അവശരായിരുന്നു. ഇവയെയും സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

Top