നായയെ വിഷം കുത്തിവെച്ച് കൊന്ന സ്ത്രീയെ സമീപവാസി മർദ്ദിച്ചു ; വീഡിയോ വൈറൽ

Dog thief

ബെയ്‌ജിംഗ് : ചൈനയിൽ നായയെ വിഷം കുത്തിവെച്ച് കൊന്ന സ്ത്രീയെ സമീപവാസി മർദ്ദിക്കുന്ന വീഡിയോ വൈറലാകുന്നു . മൃഗങ്ങളെ ദുരുപയോഗം ചെയ്തുവെന്നും, നായയെ വിഷം കുത്തിവെച്ച് കൊന്നുവെന്നും ആരോപിച്ചാണ് സ്ത്രീയെ നീളമുള്ള വടികൊണ്ട് സമീപവാസി അടിക്കുന്നത്.

യുവതിയെ ഒരു ഗേറ്റിൽ കെട്ടിയിട്ടതിന് ശേഷമാണ് മർദ്ദിച്ചത്. സ്ത്രീയുടെ തോളിൽ അവർ വിഷം കുത്തിവെച്ച് കൊന്ന നായയെ എടുത്ത് വെച്ചിട്ടുണ്ട്. എന്നാൽ ഈ സംഭവം ചൈനയിൽ എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. വിഷം പുരട്ടിയ അമ്പ്‌ ഉപയോഗിച്ചാണ് ഇവർ നായയെ കൊന്നത്.

സ്ത്രീ ഉപയോഗിച്ച വിഷം ഏഷ്യൻ രാജ്യങ്ങളിൽ നായയെ കൊല്ലാൻ ഉപയോഗിക്കാറുണ്ടെന്നും , ഇത്തരത്തിൽ കൊല്ലുന്ന നായകളെ മാർക്കറ്റിൽ വിൽക്കുകയാണ് ചെയ്യാറെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചൈനീസ് സമൂഹ മാധ്യമങ്ങളിൽ ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇത്തരത്തിൽ ആരെയും മർദിക്കാൻ ആർക്കും അധികാരമില്ലെന്നും,നിയമങ്ങൾ രാജ്യത്ത് ഉണ്ടെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

Top