നായയുടെ ചെവി കടിച്ചെടുത്ത മദ്യപാനി അറസ്റ്റില്‍

കോല്‍ക്കത്ത: ഹൂഗ്ലി ജില്ലയിലെ ഉത്തര്‍പാരയില്‍ മദ്യപിച്ചു ലക്കുകെട്ടയാള്‍ തെരുവുനായയുടെ ചെവി കടിച്ചു മുറിച്ചു.

കെട്ടിട നിര്‍മാണ തൊഴിലാളിയായ ശംഭുനാഥ് ധാലിയെന്നയാളാണ് നായയെ കടിച്ചത്. ദിവസവും ഇയാള്‍ മദ്യപിച്ചു ലെക്കുകെട്ട് വഴിയരികില്‍ കിടന്നാണ് ഉറങ്ങാറുള്ളത്. നാട്ടുകാര്‍ക്കുനേരെ ചീത്തവിളിക്കുന്നതും പതിവാണ്.

മദ്യപിച്ച് ലക്ക് കെട്ട ധാലി തെരുവുനായ്ക്കളെ ആക്രമിക്കാന്‍ ശ്രമിക്കുകയും നായയുടെ ചെവി കടിച്ചു മുറിക്കുകയുമായിരുന്നു. സംഭവശേഷം നാട്ടുകാരെ ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു. പിന്നീട് നാട്ടുകാര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Top