വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒന്നര വയസുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

STREET DOG

കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒന്നര വയസുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു.

കുട്ടിയെ നായ കടിച്ചു വലിച്ചു കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ ഓടിയെത്തിയ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്നാണ് നായയെ ഓടിച്ചത്. കുട്ടിയുടെ കൈയ്ക്കും പുറത്തും പരിക്കേറ്റു.

ഒളവണ്ണയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്ത് അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.

Top