കുത്തിവയ്പ്പിനിടെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർക്ക് നായയുടെ കടിയേറ്റു

പത്തനംത്തിട്ട: കുത്തിവയ്പ്പിനിടെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർക്ക് നായയുടെ കടിയേറ്റു. പത്തനംതിട്ട ഏഴംകുളത്താണ് സംഭവമുണ്ടായത്. കടിയേറ്റ നൗഫൽ ഖാന്റെ കാലിന് പരുക്കേറ്റു.

ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണമുണ്ടായി. കോട്ടയത്ത് മാത്രം മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കോട്ടയം പാമ്പാടി ഏഴാം മൈലിൽ ഒരു വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

വീട്ടിനുള്ളിൽ വെച്ചാണ് ഏഴാം മൈൽ സ്വദേശി നിഷാ സുനിലിനെ നായ കടിച്ചത്. നായവരുന്നത് കണ്ട് വീടിനുള്ളിലേക്ക് ഓടി കയറി നിഷയെ പിന്നാലെ വന്ന് കടിക്കുകയായിരുന്നു. സമീപവാസികളായ മറ്റ് രണ്ട് പേർക്കും നായുടെ കടിയേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.

Top