കണ്ണൂരില്‍ കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടി വയോധികയെ തെരുവുനായ കടിച്ചുകീറി

stray dog

കണ്ണൂര്‍: കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടി വയോധികയെ തെരുവുനായ കടിച്ചുകീറി. ചെന്നൈ സ്വദേശിനിയായ സരസ്വതി (80) ക്കാണ് നായയുടെ കടിയേറ്റത്. ഗുരുതരമായ പരിക്കുകളോടെ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതിയതെരുവില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം ഉണ്ടായത്. മുഖത്തും കൈയ്ക്കും തെരുവുനായയുടെ കടിയേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന വയോധികയെ അതുവഴി ഓട്ടോറിക്ഷയില്‍ സ്‌കൂളിലേക്കു പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

Top