ചൈനയില്‍ നിന്ന് പൂര്‍ണ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല; ദലൈലാമ

ചൈനയില്‍ നിന്ന് പൂര്‍ണ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കു സന്നദ്ധമാണെന്നും ദലൈലാമ വ്യക്തമാക്കി. ടിബറ്റിലെ ജനങ്ങള്‍ വളരെ ഉറച്ച നിലപാടുള്ളവരാണെന്നും ടിബറ്റന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യേണ്ടത് എന്നോടാണെന്നും ചൈന മനസ്സിലാക്കിയിട്ടുണ്ടാവുമെന്നും, ചര്‍ച്ചയ്ക്ക് ഞാനും തയാറാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്.

ചൈനയുടെ ഭാഗമായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ വ്യക്തമാക്കിയിട്ടുള്ളതാണ്’- 2 ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയിലേക്ക് തിരിക്കുന്നതിനു മുന്‍പ് കാംഗ്ര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ദലൈലാമ പറഞ്ഞു. സ്വയംഭരണമാണ് ടിബറ്റിന് വേണ്ടതെന്ന് മുന്‍പും ദലൈലാമ വ്യക്തമാക്കിയിട്ടുണ്ട്.

Top