ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ സുഹൃത്താകുമെന്ന് കരുതുന്നില്ല : ലയണല്‍ മെസ്സി

messi

യല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ സുഹൃത്താകുമെന്ന് കരുതുന്നില്ലെന്ന് ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി.

ഒരുമിച്ച് സമയം ചെലവഴിച്ച് കെട്ടിപ്പടുക്കുന്നതാണ് സൗഹൃദമെന്നും, അതിലൂടെ നല്ല സൗഹൃദങ്ങള്‍ നമ്മള്‍ കണ്ടെത്തുമെന്നും, എന്നാല്‍ റൊണാള്‍ഡോയുമായി അത്തരത്തിലൊരു സന്ദര്‍ഭം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും മെസ്സി വ്യക്തമാക്കുന്നു.

റൊണാള്‍ഡോയും താനും കൂടുതല്‍ സമയം ഇതുവരെ ഒരുമിച്ചു ചെലവഴിച്ചിട്ടില്ല, ഏതെങ്കിലും പുരസ്‌ക്കാര വേദിയിലായിരിക്കും തങ്ങള്‍ ഒരു പക്ഷേ കൂടുതല്‍ സമയം ഒരുമിച്ചുണ്ടായിട്ടുള്ളത്, അല്ലാതെ സൗഹൃദം റൊണാള്‍ഡോയുമായി തനിക്കില്ല, ഇനി ഭാവിയില്‍ അതുണ്ടാകുമെന്ന് കരുതുന്നുമില്ല മെസി കൂട്ടിച്ചേര്‍ത്തു.

Top