സിലബസില്‍ തന്റെ പുസ്തകം ഉള്‍പ്പെടുത്തിയതിനോട് യോജിക്കുന്നില്ല; കെ കെ ശൈലജ

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ തന്റെ പുസ്തകം ഉള്‍പ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് കെ കെ ശൈലജ. തന്റെ പുസ്തകം ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ലെന്ന് കെ കെ ശൈലജ പറഞ്ഞു.

‘കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ തന്റെ പുസ്തകം ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. സിലബസില്‍ ഉള്‍പ്പെടുത്തിയതിനോട് താത്പര്യവുമില്ല അതിനോട് യോജിക്കുന്നില്ലന്ന് കെ കെ ശൈലജ. ഇതില്‍ യാതൊരു പങ്കുമില്ല’, ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

കെ കെ ശൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ വിശദീകരണവുമായി അഡ്ഹോക് കമ്മിറ്റി രംഗത്തെത്തി. ആത്മകഥ നിര്‍ബന്ധിത പഠന വിഷയമല്ലെന്നാണ് പ്രതികരണം. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പ്രാദേശിക വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമിട്ടതെന്നും അഡ്ഹോക് കമ്മിറ്റി പ്രതികരിച്ചു.

അക്കാദമിക് കൗണ്സില്‍ കണ്‍വീനര്‍ അധ്യക്ഷനായ അഡ്ഹോക് കമ്മിറ്റിയാണ് സിലബസ് തയ്യറാക്കിയത്. കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന ആത്മകഥയാണ് ഉള്‍പ്പെടുത്തിയത്. ഒന്നാം സെമസ്റ്ററിന്റെ ‘ലൈഫ് റൈറ്റിംഗ്’ എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാന്‍ ഉള്ളത്. സിലബസ് രാഷ്ട്രീയവല്‍ക്കരണമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടനായ കെപിസിടിഎ ആരോപിച്ചു.

Top