വിശ്വാസമില്ലാത്ത ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ല :വിരാട് കൊഹ്‌ലി

virat-kohli

ടുത്തിടെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി പെപ്‌സിയുടെ പരസ്യത്തില്‍ നിന്നും വിട്ടുനിന്നത് വലിയ വാര്‍ത്തയായിരുന്നു.

ഈ സംഭവത്തിന് പ്രതികരണവുമായി താരം തന്നെ എത്തിയിരിക്കുകയാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇനി മുതലും താന്‍ ഉപയോഗിക്കാത്തതോ തനിക്ക് വിശ്വാസമില്ലാത്തതോ ആയ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നും കൊഹ്‌ലി വ്യക്തമാക്കി.

തനിക്ക് വിശ്വാസമുള്ളതോ ഉപയോഗിക്കുന്നതോ ആയ ബ്രാന്റുകളുടെ പരസ്യത്തില്‍ മാത്രമേ ഇനി മുതല്‍ അഭിനയിക്കുകയുള്ളു എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

പെപ്‌സിയുമായുള്ള കരാര്‍ അവസാനിപ്പിച്ച ശേഷവും നിരവധി ബ്രാന്റുകള്‍ പരസ്യ ഓഫറുമായി വന്നിരുന്നു. പലതും താന്‍ ഉപയോഗിക്കാത്ത ബ്രാന്‍ഡുകള്‍ ആയിരുന്നു. അതിനാല്‍ തന്നെ ഒന്നും സ്വീകരിച്ചില്ലെന്ന്‌ കൊഹ്‌ലി പറയുന്നു.

Top