തീപിടുത്തം അട്ടിമറിയല്ലെന്ന് പരിശോധിക്കാന്‍ കടകംപള്ളിക്ക് വൈദഗ്ദ്യമുണ്ടോ: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തം അട്ടിമറിയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് എങ്ങനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എങ്ങനെയാണ് ഒരു മന്ത്രി സ്വഭാവികമായി തീ കത്തിയതാണെന്ന് പറയുന്നത്. അദ്ദേഹത്തിന് ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ വൈദഗ്ദ്യം ഉണ്ടോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

പ്രതിപക്ഷത്തിനെതിരെ മന്ത്രി വാളെടുക്കുകയാണ്. അട്ടിമറിയല്ലെങ്കില്‍ എന്തിനാണ് അന്വേഷണം നടത്തുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഇതിലെ സത്യം പുറത്തുവരാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. ഇത് സ്വഭാവികമായ തീപിടിത്തമായി മാറുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top