രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് തുടക്കം

12ാം രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് ആറു മണിക് ഗവര്‍ണര്‍ പി സദാശിവം മേള ഉദ്ഘാടനം ചെയ്യും. നിരവധി ചിത്രങ്ങള്‍ ആണ് ഇത്തവണ മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വംശീയ പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയ ചിത്രങ്ങള്‍ ആണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്.

ബ്ലാക്ക് ഷീപ്പ്,ഗ്രേവ്‌സ് വിത്ത് ഔട്ട് എ നേം,ഇറേസ്,ഫ്രീഡം ഫീല്‍ഡ് എന്നിങ്ങനെ മികച്ച ഡോക്യുമെന്ററി, ആണ് ഇത്തവണ മേളയില്‍ ഉള്ളത്. മേളയിലെ ഉദ്ഘാടന ചിത്രം സെല്‍ഫി ആണ്. കൈരളി തിയറ്ററില്‍ ആണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

Top