പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ കെ.സതീഷ് കുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ കെ. സതീഷ് കുമാര്‍ അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

വിങ്ങ്‌സ് ഓഫ് ടുമാറോ, ടൈം ബോംബ് അറ്റ് ഔട്ട് ഡോര്‍ സ്റ്റെപ്‌സ്, വോയിസസ് ഫ്രം ദ ഡോട്ടേഴ്‌സ് ഓഫ് ദ സീ, കറുത്ത ദൈവത്തെ തേടി കാതികുടം തുടങ്ങി നിരവധി ഡോക്യുമെന്ററികള്‍ നിര്‍മിച്ചിട്ടുളള ഇദ്ദേഹം ജനകീയ സമരവേദികളില്‍ സജീവ സാന്നിധ്യമായിരുന്നു.

Top